സാന്ത്വനം വീട്ടിലെ ശിവന്‍ അല്ലേ ഇത്? പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (12:00 IST)
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ രാത്രി ഏഴിനാണ് സാന്ത്വനം സംപ്രേഷണം ചെയ്യുന്നത്. സാന്ത്വനത്തില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ശിവന്‍. നടന്‍ സജിന്‍ ആണ് ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
 
സജിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുടിയെല്ലാം താടിയും വെളുപ്പിച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാന്ത്വനം വീട്ടിലെ കലിപ്പന്‍ ശിവന്‍ തന്നെയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. 
 
നിമിഷനേരം കൊണ്ട് സജിന്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേര്‍ ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഏതെങ്കിലും സീരിയലിനോ സിനിമയ്‌ക്കോ വേണ്ടിയുള്ള മേക്കോവര്‍ ആകുമെന്നാണ് ആരാധകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article