മകളെ കാണുവാനായി ലണ്ടനിലേക്ക്,ഒഴിവുകാലം ആഘോഷിച്ച് ബിന്ദു പണികരും സായി കുമാറും.

കെ ആര്‍ അനൂപ്

വെള്ളി, 23 ഡിസം‌ബര്‍ 2022 (10:18 IST)
ഒഴിവുകാലം ആഘോഷിക്കുകയാണ് നടി ബിന്ദു പണികരും ഭര്‍ത്താവ് സായി കുമാറും. ഇരുവരും മകളെ കാണുവാനായി ലണ്ടനിലേക്ക് പോയി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalyani B Nair (@kalyani_.insta)

മകള്‍ കല്യാണി ലണ്ടനിലെ കോര്‍ഡന്‍ ബ്ലൂ കോളേജില്‍ ഫ്രഞ്ച് പാചകരീതിയില്‍ കോഴ്‌സ് ചെയ്തുവരുകയാണ്. കഴിഞ്ഞവര്‍ഷം ആയിരുന്നു ഈ കോഴ്‌സ് ചെയ്യാനായി കല്യാണി ലണ്ടനില്‍ എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalyani B Nair (@kalyani_.insta)

ബിന്ദുവിന്റെ ആദ്യ ഭര്‍ത്താവ് ബിജു വി നായരില്‍ നിന്നുള്ള മകളാണ് കല്യാണി. അദ്ദേഹം 2003ല്‍ അന്തരിച്ചിരുന്നു.
 
റോഷാക്കിലാണ് ബിന്ദു പണിക്കര്‍ ഒടുവിലായി അഭിനയിച്ചത്.'ഗോള്‍ഡ്'ല്‍ ആണ് സായികുമാറിനെ അവസാനമായി കണ്ടത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍