രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്നു,'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' ടീസര്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ജൂണ്‍ 2023 (12:06 IST)
ഏഴ് വര്‍ഷത്തിന് ശേഷം റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന് വേണ്ടി കരണ്‍ ജോഹര്‍ വീണ്ടും സംവിധായകന്റെ തൊപ്പി അണിഞ്ഞു. രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ അപ്‌ഡേറ്റ് പുറത്ത്.
 
സോയ അക്തറിന്റെ ഗല്ലി ബോയ് എന്ന ചിത്രത്തിന് ശേഷം രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ടീസര്‍ നാളെ എത്തുമെന്ന് പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആലിയ അറിയിച്ചു.
 
രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ധര്‍മ്മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവര്‍ അഭിനയിക്കുന്ന ചിത്രം 2023 ജൂലൈ 28 ന് റിലീസ് ചെയ്യും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍