20 വർഷം മുൻപ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തിനിൽക്കുന്ന പെൺകുട്ടി! റിമി ടോമിയുടെ ചിത്രം വൈറൽ

അനു മുരളി

തിങ്കള്‍, 30 മാര്‍ച്ച് 2020 (17:10 IST)
ഗായികയും അവതാരകയുമായി റിമി ടോമി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സിനിമപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. ഒരുകാലത്ത് കാമ്ബസുകളുടെയും കോളേജ് പിള്ളേരുടെയും ഹരമായിരുന്ന ചോക്ളേറ്റ് നായകൻ കുഞ്ചാക്കോബോബനെ കാത്ത് നില്‍ക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികളുടെ കൂട്ടത്തിൽ റിമിയും ഉണ്ട്. 
 
ചാക്കോച്ചനെ ആരാധനയോടെ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ റിമിയുടെ മുഖം വ്യക്തമായി കാണാം. ഇതിനെ കുറിച്ച് റിമി കുറിച്ചത് ഇങ്ങനെ: “20 വര്‍ഷം മുന്‍പുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആള്‍ക്ക് ഉമ്മ. ‘നിറം’ സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചന്‍ എന്നാല്‍ പെണ്‍പിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമില്‍ ആരാധനയോടെ ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ഞാന്‍. ഈ ഫോട്ടോ അന്ന് പത്രത്തില്‍ വന്നപ്പോള്‍ പാല അല്‍ഫോണ്‍സ് കോളേജില്‍ ഒന്നൂടെ സ്റ്റാര്‍ ആയി മാറി ഞാന്‍. ഇന്നലെ ചാക്കോച്ചന്‍ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച്‌ തന്നതും,” റിമി ടോമി പറയുന്നു.
 
അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ കുഞ്ചാക്കൊ ബോബനു അന്ന് വരെ കണ്ടിട്ടില്ലാത്ത സ്വീകരണമായിരുന്നു മലയാളികൾ നൽകിയത്. ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും ഇന്നും ഒരു യുവതാരത്തിനും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍