കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ ജെയിംസ് ബോണ്ട് സിനിമകളിൽ ഉപയോഗിച്ച തോക്കുകൾ മോഷണം പോയി. ഏകദേശം ഒരു കോടി രൂപ മൂല്യമുള്ള അഞ്ച് തോക്കുകളാണ് മോഷണം പോയത്. ബോണ്ട് സിനിമയില്‍ റോജര്‍ മൂര്‍ അവസാനമായി ഉപയോഗിച്ച തോക്ക് ഉള്‍പ്പടെയുള്ളവയാണ് വടക്കൻ ലണ്ടനിലെ ഒരു വീട്ടിൽ നിന്ന് മോഷണം പോയത്.