കല്ലാറിന്റെ തീരത്തെ കാട് പൂത്തുകൊണ്ടിരിക്കുന്നു!...

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (18:07 IST)
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഡോ. ബിജു സംവിധാനം ചെയ്യുന്ന 'കാട് പൂക്കുന്ന നേരം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു നീണ്ട ഇടവേളക്കുശേഷം കോന്നിയെ പ്രധാന ലൊക്കേഷനാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 1995നു ശേഷം ഇതാദ്യമായാണ് കോന്നിയുടെ കാനനഭംഗി തേടി സിനിമക്കാർ എത്തുന്നത്. സംസ്ഥാനത്തെ മിക്ക വനപ്രദേശങ്ങളിലും ലൊക്കേഷന്‍ തിരഞ്ഞ ശേഷം ഒടുവില്‍ അടവി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അത്രത്തോളം ഭംഗിയാണ് കല്ലാറിന്റെ തീരത്തെ ഈ കാടിന്.
 
ഇന്ദ്രജിത്തും റിമ കല്ലിങ്കലും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കു‌ന്നത്. രണ്ടുപേര്‍ കാട്ടില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രചനയും ഡോ ബിജുതന്നെ. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. 'ബാംഗ്ളൂര്‍ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വീക്കെന്‍ഡ് ബ്ളോക്ക്ബസ്റ്റേഴിസുവേണ്ടി സോഫിയപോളാണ് ചിത്രം നിര്‍മിക്കുന്നത്. 
 
Next Article