ബിരിയാണിയില്‍ രസം ചേർത്ത് കഴിച്ചിട്ടുണ്ടോ? അടിപൊളിയാണെന്ന് രശ്‌മിക മന്ദാന !

കെ ആര്‍ അനൂപ്
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (22:00 IST)
തെന്നിന്ത്യൻ ഭാഷകളിൽ മിന്നും താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. മലയാളികൾക്കും സുപരിചിതമായ രശ്മിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തൻറെ വ്യത്യസ്തവും വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകളെ കുറച്ച് പറയുകയാണ് നടി. അടുത്തിടെ ട്വിറ്ററിൽ ആരാധകരുമായി നടത്തിയ ഫാൻ ചാറ്റിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
 
ഞാൻ വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകളുടെ രാജ്ഞിയാണ്. രസത്തിനൊപ്പം ബിരിയാണി കഴിക്കാറുണ്ട്. ലൈസും മോരും ചോറും ചേർത്തു കഴിക്കുന്നത് നല്ലതാണ്. ഞങ്ങളെല്ലാവരും അങ്ങനെ കഴിക്കാറുണ്ട്. നൂഡിൽസുമായി ലൈസ് ചേർക്കുന്നതും തനിക്ക് വളരെ ഇഷ്ടമാണെന്ന് നടി പറഞ്ഞു.
 
അതേസമയം, കാർത്തിയുടെ നായികയായി സുൽത്താനിലൂടെ രശ്മിക തമിഴ് സിനിമയിലേക്ക് ഈ വർഷംതന്നെ അരങ്ങേറ്റം കുറിക്കും. സുൽത്താൻ ഈ വർഷം റിലീസ് ചെയ്യും. വിജയ്‌ - എ ആര്‍ മുരുഗദോസ് ചിത്രത്തിലും രശ്മിക മന്ദാന അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article