ഇന്ത്യയില്‍ മാത്രം അഞ്ച് വീടുകള്‍ ! രശ്മിക മന്ദാനയുടെ വിശേഷം അറിയുമോ?

Webdunia
ശനി, 12 ഫെബ്രുവരി 2022 (13:07 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് രശ്മിക മന്ദാന. സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച രശ്മികയ്ക്ക് ഇപ്പോള്‍ ഉയര്‍ന്ന താരമൂല്യമുണ്ട്. നിരവധി ചിത്രങ്ങളാണ് താരത്തിനായി അണിയറയില്‍ ഒരുങ്ങുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ നടി എപ്പോഴും ഇഷ്ടപ്പെടാറുണ്ട്. സിനിമാ ചിത്രീകരണത്തിന് വേണ്ടി പ്രത്യേകം റൂം എടുത്ത് താമസിക്കുന്നത് രശ്മികയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നടിക്ക് അഞ്ച് വീടുകള്‍ ആണുള്ളത്.
 
ഗോവ, കൂര്‍ഗ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നാലുവീടുകള്‍ക്ക് പുറമേ മുംബൈയിലും താരം പുതിയൊരു വീട് പണിതു. ഹോട്ടല്‍ മുറികളിലെ താമസം പൊതുവെ താരത്തിനു ഇഷ്ടമല്ല. അതുകൊണ്ടാണ് പ്രധാന നഗരങ്ങളില്‍ താരം വീട് പണിതിരിക്കുന്നത്. എല്ലാ വീടുകളും അത്യാവശ്യം ആഡംബരമായി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബോളിവുഡിലും സജീവമാകാനാണ് രശ്മിയുടെ തീരുമാനം. ഹിന്ദി സിനിമകളില്‍ അവസരങ്ങള്‍ വര്‍ധിച്ചതോടെയാണ് മുംബൈയിലും നടി വീട് സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം തന്നെ താരം ഇവിടേക്ക് താമസം മാറ്റിയിരുന്നു. നടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബം കര്‍ണാടകയിലെ കൂര്‍ഗിലെ വീട്ടിലാണ് താമസിക്കുന്നത്. ചുറ്റിലും പച്ചപ്പ് നിറഞ്ഞ മനോഹരമായ ബംഗ്ലാവ് കൂടിയാണിത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article