എന്റെ വസ്ത്രങ്ങൾ നോക്കുന്നവരോട് എനിയ്ക്ക് ഒന്നേ പറയാനുള്ളു, പോയി പണി നോക്ക്: റെജീന

Webdunia
വെള്ളി, 1 ജൂലൈ 2016 (17:35 IST)
2016ലെ ഇഫ ഉത്സവത്തിന് വ്യത്യസ്തമായ ഫാഷൻ വസ്ത്രങ്ങൾ കൊണ്ട് അണിനിരന്നവരാണ് തെന്നിന്ത്യൻ സുന്ദർമാർ. ഇത്തവണ ഏറെ വിവാദങ്ങൾക്ക് ഇടയായത് സുന്ദരി റെജിന കസാന്ദ്രയാണ്. നടി ധരിച്ചു വന്ന വേഷം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള അർദ്ധനഗ്നമായ വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്. മാത്രമല്ല നടിയുടെ പുറം ഭാഗം മുഴുവന്‍ പുറത്ത് കാണാമായിരുന്നു. 
 
ഗ്ലാമർ വേഷത്തിൽ താരം വന്നതോടെ പലർക്കും അത് ഇഷ്ടപ്പെട്ടില്ല. എന്നാൽ, ഇതിനു ചുട്ടമറുപടിയുമായി നടി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. എനിയ്ക്ക് ആത്മവിശ്വാസം നൽകുന്ന വേഷം ഞാന്‍ ധരിക്കും, വിമര്‍ശിക്കുന്നവരോട് പോയി പണി നോക്കാനേ ഞാൻ പറയൂവെന്ന് റെജീന പറഞ്ഞു.
 
ഇന്റര്‍നാഷണല്‍ താരമായ ജെനിഫര്‍ ലോപസ് എപ്പോഴും ഇത്തരത്തിലുള്ള വേഷങ്ങളാണ് ധരിയ്ക്കുന്നത്. അതേ സമയം ഞാന്‍ ധരിച്ചാല്‍ എല്ലാ ഭാഗവും മുഴുവനായി പൊതിഞ്ഞുകൊണ്ട് വസ്ത്രം ധരിക്കണം എന്ന് ആളുകള്‍ പറയുന്നു.എന്നാൽ, ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. റെജിന പറയുന്നു.
 
Next Article