ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പുണ്ടായതിന് ശേഷവും അധോലോക നായകന്‍ രവി പൂജാരിയുടെ പേരിൽ വീണ്ടും ഭീഷണി സന്ദേശം വന്നെന്ന് നടി ലീന മരിയ പോൾ.
പൈസ കൊടുത്തില്ലെങ്കിൽ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ലഭിച്ചത്. സൗത്ത് കൊറിയയിൽ നിന്നുള്ള നെറ്റ് കോൾ ആയാണ് ഭീഷണിയെത്തിയതെന്നും ലീന വ്യക്തമാക്കി.
രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യസുരക്ഷാ ഗാർഡുകളുടെ സംരക്ഷണത്തിലാണ് താനുള്ളതെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ഫോണ്‍ സന്ദേശങ്ങളും ഭീഷണികളും തുടരുന്നതിനാല്‍ ലീന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജീവന് ഭീഷണി ഉള്ളതിനാൽ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ലീന കൂട്ടിച്ചേര്‍ത്തു.
ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. രവി പൂജാരിയുടെ പേരിൽ 25 കോടി വരെ ആവശ്യപ്പെട്ട് നടിക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഈ നെറ്റ് കോളുകളുടെ ഉറവിടം ആണ് പൊലീസ് പരിശോധിക്കുന്നത്.