രഞ്ജിത്തും മമ്മൂക്കയും വീണ്ടുമെത്തുന്നു - അണിയറയിൽ ഒരുങ്ങുന്നത് പ്രാഞ്ചിയേട്ടൻ ടു?

Webdunia
വെള്ളി, 11 ജനുവരി 2019 (10:15 IST)
പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ്, കൈയൊപ്പ്, ബ്ലാക്ക്, വല്യയേട്ടന്‍, പുത്തൽപണം തുടങ്ങിയ ചിത്രങ്ങൾ മലയാളികൾ അത്രപെട്ടെന്നൊന്നും മറക്കില്ല. രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂക്കയെ നായകനാക്കിയെടുത്ത ഈ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.
 
പുത്തൽപണം എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഈ കൂട്ടുകെട്ട് വീണ്ടുമെത്തിയത്. സാമ്പത്തികമായി ചിത്രം വൻ വിജയമായിരുന്നില്ല നേടിയത്. എന്നാൽ ഇപ്പോൾ മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും എത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി പ്രഖ്യാപിക്കപ്പെട്ട മലയാളിയുടെ ജീവിതം ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കാനാണ് ഈ കൂട്ടുകെട്ട് ഒരുങ്ങുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
 
എന്നാൽ പ്രേക്ഷകരുടെ സംശയം ഇതൊന്നും അല്ല. തൃശൂർ ഭാഷയിൽ സംസാരിച്ച് പ്രേക്ഷകരെ കൈയിലെടുത്ത മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റിന്റെ രണ്ടാം ഭാഗമാണോ ഇതെന്നാണ്. ചിത്രത്തിൽ മമ്മൂക്ക സമ്പന്നന്റെ വേഷത്തിൽ എത്തിയതുകൊണ്ടാണ് പലർക്കും ഇത്തരത്തിൽ ഒരു സംശയവും ഉടലെടുത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article