നടൻ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്ന് നടി രഞ്ജിനി ശക്തമായ പ്രതിഷേധവവുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ക്കൊപ്പമ്മായിരുന്നു രഞ്ജിനിയുടെ പ്രതിഷേധം. മലയാള സിനിമയില്‍ ആണ്‍മേധാവിത്തമാണ് നടക്കുന്നതെന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ, തന്റെ പ്രതിഷേധങ്ങളൊന്നും ദിലീപ് എന്ന വ്യക്തിക്ക് എതിരല്ലെന്ന് വ്യക്തമാക്കുകയാണ് രഞ്ജിനി. നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ രഞ്ജിനി പ്രശംസിച്ചു.
മാന്യമായ നിലപാടാണ് ദിലീപ് കൈക്കൊണ്ടിരിക്കുന്നതെന്ന് താരം പറഞ്ഞു. താന്‍ ഒരിക്കലും ദിലീപിന് എതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു.