മലയാള സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മ തുടങ്ങുന്നുവെന്ന വാർത്തയാണ് കുറച്ച് ദിവസങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ആ വാർത്ത തെറ്റാണെന്ന് സംവിധായകൻ രാജീവ് രവി പ്രതികരിച്ചു. അങ്ങനെയൊരു സംഘടനയെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും അതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനോടാണ് രാജീവ് രവി ഇക്കാര്യം വ്യക്തമാക്കിയത്.
സംവിധായകൻ രാജീവ് രവി നേതൃത്വം നൽകുന്ന കലക്ടീവ് ഫേസ് വൺ, വനിതാ കൂട്ടായ്മയ്ക്കു പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിൽ നിന്നുള്ള 100 പേർ ഒപ്പിട്ട പ്രസ്താവന പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കുറിപ്പ് പുറത്തിറക്കിയത് ആ കുട്ടിയോടുള്ള പിന്തുണ ശക്തമായി അറിയിക്കാനാണ്.
സിനിമാ മേഖലയില്‍ ഉള്ളവരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയാണ്. അല്ലാതെ ശത്രുക്കളല്ലെന്നും രാജീവ് രവി പറഞ്ഞു.