ഇനിമുതൽ ഇഴുകിചേർന്നുള്ള അഭിനയത്തിന് രൺബീറിനെ കിട്ടില്ല. എന്നാൽ അത് എല്ലാരോടുമില്ല കെട്ടോ. മുൻ കാമുകി കത്രീന കൈഫിനെ ചുംബിക്കാൻ കഴിയില്ല എന്നാണ് താരം അറി. പ്രണയത്തകർച്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ആദ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ചില രംഗങ്ങളിൽ ഇഴുകിചേർന്ന് അഭിനയിക്കാൻ സമ്മതിക്കാത്തതിനെത്തുടർന്ന് സംവിധായകൻ ഇരുവരുടെയും ബോഡി ഡബിളുകളെ വെച്ചാണ് ആ ഭാഗങ്ങൾ പൂർത്തിയാക്കിയതെന്നാണ് സംസാരം. ഇരുവരും തങ്ങളുടെ ഡ്യൂപ്പുകളോടൊപ്പം നില്‍ക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.
ഒരു വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്യാൻ പോലും സമ്മതിക്കാത്ത ഇരുവരും ശരിക്കും സംവിധായകന് തലവേദനയായിരുന്നു എന്നാണ് പാപ്പരാസികൾ പറയുന്നത്. സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇരുവരും ഈ രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറയതെന്നാണ് റിപ്പോര്‍ട്ടുകള്‍.