മുഖം മറച്ച് രാജ് കുന്ദ്ര, കൈവീശി ശില്‍പ ഷെട്ടി; 12-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ താജ് ഹോട്ടലിലെത്തി (വീഡിയോ)

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (20:45 IST)
താജ് ഹോട്ടലില്‍ 12-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും. നീലച്ചിത്ര നിര്‍മാണ കേസില്‍ ജയിലിലായിരുന്ന രാജ് കുന്ദ്ര ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതിരിക്കുകയായിരുന്നു.

വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ താജ് ഹോട്ടലിലെത്തിയപ്പോഴും രാജ് കുന്ദ്ര മാധ്യമങ്ങളില്‍ നിന്നു വിട്ടുനിന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ രാജ് കുന്ദ്ര കൈയിലുള്ള പുസ്തകം കൊണ്ട് മുഖം മറച്ചാണ് അതിവേഗം താജ് ഹോട്ടലിന്റെ ഉള്ളിലേക്ക് കയറിയത്. സാധാരണ ധരിക്കാറുള്ള ജീന്‍സും പാന്റ്‌സുമാണ് കുന്ദ്രയുടെ വേഷം. 

കാറില്‍ നിന്ന് പുറത്തിറങ്ങിയ ശില്‍പ ഷെട്ടി മാധ്യമപ്രവര്‍ത്തകരെ നോക്കി കൈ വീശി കാണിച്ചാണ് അകത്തേക്ക് കയറിയത്. ശില്‍പ ഷെട്ടിയാണ് വാഹനത്തില്‍ നിന്ന് ആദ്യം ഇറങ്ങിയത്. അതിനുശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. 


 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pinkvilla (@pinkvilla)

 

അനുബന്ധ വാര്‍ത്തകള്‍

Next Article