അല്ലു അര്‍ജുന്റെ പുഷ്പ: ദ റൈസ് റിലീസ് ചെയ്ത് 7 ദിവസങ്ങള്‍ പിന്നിടുകയാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ചിത്രത്തിന്റെ ആകെ കളക്ഷന്‍ 67.24 കോടി രൂപയാണെന്നാണ് വിവരം. എന്നാല്‍ തെലുങ്ക് മേഖലയില്‍ നിന്ന് 101.65 കോടി നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഏഴാം ദിവസം ഇവിടങ്ങളില്‍ നിന്ന് കളക്ഷന്‍ 1.9 കോടി രൂപയാണ് സിനിമ നേടിയത്.
ആദ്യ ദിനം പുഷ്പ 24.9 കോടി നേടിയപ്പോള്‍,ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം 13.70 കോടിയും 14.38 കോടിയും കളക്ഷനാണ് ലഭിച്ചത്. പുഷ്പയുടെ ഹിന്ദി പതിപ്പാണ് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയത്.12.51 കോടിയോളം കളക്ഷന്‍ ഹിന്ദി പതിപ്പ് നേടിയെന്ന് പറയപ്പെടുന്നു. കേരളത്തില്‍ നിന്ന് 3.48 കോടി പുഷ്പയ്ക്ക് ലഭിച്ചു.