100 അല്ല 173 കോടി നേടി അല്ലു അര്‍ജുന്റെ 'പുഷ്പ', പുതിയ കണക്കുകള്‍ പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍ !

കെ ആര്‍ അനൂപ്

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (16:54 IST)
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്പയ്ക്ക് ഇനിഷ്യലാണ് ലഭിച്ചതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ 3 ദിവസത്തെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 
 
ആദ്യത്തെ മൂന്നു ദിവസം കൊണ്ട് മാത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 173 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. 
 
ആദ്യ രണ്ടു ദിവസം കൊണ്ട് 116 കോടിയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചിരുന്നു.
 
ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഗ്രോസ് കളക്ഷനാണ് ഇതെന്താണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍