Pushpa 2 OTT release: ബോക്സോഫീസിനെ തകിടം മറിച്ച് 1500 കോടി കുതിപ്പുമായി പുഷ്പ, പുഷ്പരാജിന്റെ ഫയർ ഇനി ഒടിടിയിലേക്ക്?

നിഹാരിക കെ.എസ്

ബുധന്‍, 18 ഡിസം‌ബര്‍ 2024 (10:53 IST)
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 1500 കോടി നേടി മുന്നേറുകയാണ്. ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ചിത്രം. 13 ദിവസം കൊണ്ടാണ് ചിത്രം 1500 കോടി നേടിയത്. സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 
 
പുഷ്പ 2ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. അതും റെക്കോർഡ് തുകയ്ക്ക്. ചിത്രം ജനുവരി ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിലൂടെ പുഷ്പ 2 സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാകും എന്നാണ് സൂചന.
 
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍