ഒരു അവാര്‍ഡ് വേദിയില്‍ വെച്ചാണ് മമ്മൂട്ടിയില്‍ നിന്ന് ഷെയ്ക്ക് ഹാന്‍ഡ് സ്വീകരിക്കാന്‍ പിഷാരടി കൈ നീട്ടി 'പ്ലിങ്' ആയത്. വേദിയിലേക്ക് കയറിവന്ന മമ്മൂട്ടി പിഷാരടിയെ മൈന്‍ഡ് ചെയ്യാതെ തൊട്ടപ്പുറത്ത് നില്‍ക്കുന്ന മോഹന്‍ലാലിനു കൈ കൊടുത്തു. അതോടെ രമേഷ് പിഷാരടിയുടെ കൈ ചമ്മിപ്പോയി ! 'കൈ നീട്ടി ആകാശത്തെത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം' എന്ന ക്യാപ്ഷനോടെയാണ് പിഷാരടി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല കൈ നീട്ടി ചമ്മിപ്പോയ അക്ഷയ് കുമാര്‍, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്യാനും പിഷാരടി മറന്നില്ല.
അതേസമയം മമ്മൂട്ടിക്കൊപ്പം എപ്പോഴും ഉണ്ടാകാറുള്ള പിഷാരടി ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്. 'പാവം മമ്മൂക്ക എപ്പോഴും കൂടെ കൊണ്ടുനടക്കുന്നതല്ലേ..! എന്നിട്ടും ആ മനുഷ്യനെ ട്രോളാന്‍ പിഷാരടിക്ക് എങ്ങനെ സാധിച്ചു' എന്ന തരത്തിലാണ് പലരും തമാശയായി കമന്റ് ചെയ്യുന്നത്. ട്രോളന്‍മാരുടെ രാജാവ് പിഷാരടി കൂടെ ഷെയ്ക്ക് ഹാന്‍ഡ് ട്രെന്‍ഡിനൊപ്പം ചേര്‍ന്നതോടെ ഈ ബെല്‍റ്റ് വികസിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.