സൈക്കോ ഹൊറര്‍ ത്രില്ലര്‍,'ഹണിമൂണ്‍ ട്രിപ്പ്' ജൂലൈ 7ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 28 ജൂണ്‍ 2023 (10:18 IST)
മലയാള സിനിമ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കെ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ 'ഹണിമൂണ്‍ ട്രിപ്പ്' വരുന്നു. ജൂലൈ ഏഴിനാണ് റിലീസ്.
 
ജീന്‍ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രന്‍ , ഷിന്റോ ജോസഫ് , സജി കരുക്കാവില്‍ , സതീഷ്‌കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
വരുണും ജാന്‍സിയും ഹണിമൂണ്‍ യാത്രയ്ക്കായി പുറപ്പെടുന്നു. ഇരുവരുടെയും ഒപ്പം ഒരു കസിനും കൂടുന്നു. യാത്ര ഒരു കാനനപാതയിലേക്ക് എത്തുന്നതോടെ ഉദ്വേഗവും ഭീതിജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ മാറി സഞ്ചരിക്കാന്‍ തുടങ്ങും.
 
മാതാ ഫിലിംസിന്റെ ബാനറില്‍ എ വിജയന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം:ബിജുലാല്‍ പോത്തന്‍കോട്.എഡിറ്റിംഗ്: ബിനു ആയൂര്‍.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article