ഇതെന്താ ചിലന്തിവലയോ? - പ്രിയങ്കയെ ട്രോളി ആരാധകർ

ബുധന്‍, 8 മെയ് 2019 (10:58 IST)
ഫാഷൻ ലോകത്ത് തങ്ങളുടേതായ കയ്യൊപ്പ് പകർത്തുന്നവരാണ് ബോളിവുഡ് നടിമാർ. അവാർഡ് ഷോകളിൽ അവരെത്തുന്നത് ആരാധകരെ ഞെട്ടിച്ച് കൊണ്ടാകും. പല ലുക്കുകളും വൈറലാകാറുണ്ട്. ഇപ്പോൾ പ്രിയങ്ക ചോപ്രയുടെ ലുക്ക് ആണ് വൈറലാകുന്നത്.
 
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയിൽ എത്തിയ പ്രിയങ്കയുടെ ലുക്കാണ് സൈബർ ലോകത്ത് വൈറലാകുന്നത്. ഭർത്താവും ഗായകനുമായ നിക്കിനൊപ്പമാണ് പ്രിയങ്ക എത്തിയത്. പുത്തൻ ലുക്കിലെത്തിയ പ്രിയങ്കയെ കണ്ടാൽപ്പോലും തിരിച്ചറിയുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. ഗ്രേ നിറത്തിലുള്ള നെറ്റ് ഗൗണിലാണ് പ്രിയങ്ക.
 
കണ്ണിൽ വെളുത്ത ഐ ലൈനറും പാറിപ്പറന്ന ചുരുണ്ട ഷോർട്ട് ഹെയറും മറ്റൊരു പ്രത്യേകതയാണ്. എന്തായാലും പ്രിയങ്കയുടെ പുത്തൻ ഫാഷൻ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. ചിലന്തിയെ പോലെയുണ്ടെന്നൊക്കെയാണ് കമന്റുകളാണ് സോഷ്യൽ മീഡിയ നിറയെ.
 
ഏതു തരത്തിലുള്ള വസ്ത്രവും തനിക്ക് ഇണങ്ങുമെന്ന്  ഫാഷൻ പ്രേമികളുടെ ഇഷ്ട മോഡൽ കൂടിയായ ഈ മുൻ ലോകസുന്ദരി വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍