മുന്‍കാമുകന്‍മാരുടെ നെറികേട് എന്നെ മുറിവേല്‍പ്പിച്ചു: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

നിഹാരിക കെ.എസ്

വ്യാഴം, 6 ഫെബ്രുവരി 2025 (09:59 IST)
ഒരുകാലത്ത് ബോളിവുഡിലെ നമ്പർ വൺ നായികയായിരുന്നു പ്രിയങ്ക ചോപ്ര. ഇപ്പോഴത് ദീപിക പദുക്കോണും ആലിയ ഭട്ടും ആണ്. ഇവരെക്കാളും കഴിവുള്ള നടിയാണ് പ്രിയങ്കയെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. എന്നാൽ, ഗായകൻ നിക് ജോനാസുമായുള്ള വിവാഹശേഷം പ്രിയങ്കയെ ബോളിവുഡിൽ കാണാതെ ആയി. ഹോളിവുഡിൽ ചുവടുറപ്പിച്ച നടി ഇപ്പോൾ അവിടുത്തെ പ്രധാന നടിമാരിൽ ഒരാളാണ്. 
 
ഇപ്പോഴിതാ, ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലായതിനെ കുറിച്ചും മുൻബന്ധങ്ങളിൽ താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ചും പ്രിയങ്ക വെളിപ്പെടുത്തുന്നു. നികിന്റെ സത്യസന്ധമായ പെരുമാറ്റമാണ് തന്നെ അദ്ദേഹത്തോട് അടുപ്പിച്ചത് എന്നാണ് പ്രിയങ്ക പറയുന്നത്.  മുന്‍ കാമുകന്മാരില്‍ പലര്‍ക്കും സത്യസന്ധതയില്ലാതിരുന്നു, അത് തന്നെ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട് എന്നാണ് പ്രിയങ്ക തുറന്നു പറഞ്ഞിരിക്കുന്നത്. 
 
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും തമ്മിലുണ്ടായിരുന്ന പ്രിയങ്കയുടെ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തെ കുറിച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് പ്രിയങ്ക സംസാരിച്ചത്. 
 
'നിക്കുമായി പ്രണയത്തിലായതിന്റെ ആദ്യ കാരണം സത്യസന്ധത ആയിരുന്നു. എന്റെ മുന്‍ പ്രണയബന്ധങ്ങളില്‍ ഉണ്ടായിരുന്നവര്‍ അവിശ്വസ്തരായിരുന്നു. അവരുടെ നെറികേട് എന്റെ മനസിനെ മുറിപ്പെടുത്തി. ബഹുമാനം എന്നത് സ്‌നേഹത്തില്‍ നിന്നും വാത്സല്യത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. യഥാര്‍ഥ രാജകുമാരനെ കണ്ടെത്തും വരെ നിങ്ങള്‍ വികൃതമായ പല ബന്ധങ്ങളിലും ഉള്‍പ്പെട്ടേക്കാം. ഞാനും അങ്ങനെ തന്നെയായിരുന്നു” എന്നാണ് പ്രിയങ്ക പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍