ലൂസിഫർ പരാജയപ്പെടുകയാണെങ്കിൽ പിന്നെ ഞാൻ സിനിമ ചെയ്യില്ല: പൃഥ്വിരാജ്

Webdunia
ബുധന്‍, 23 ജനുവരി 2019 (17:23 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. പല കാരണത്താൽ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് മോഹൻലാൽ നായകനാകുന്ന ഈ ചിത്രം. ഷൂട്ടിംഗ് പൂർത്തിയായി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ഈ ചിത്രം പരാജയപ്പെടുകയാണെങ്കിൽ ഇനി താൻ സിനിമ ചെയ്യില്ലെന്ന് പറയുകയാണ് സംവിധായകൻ പൃഥ്വിരാജ്.
 
‘ഞാന്‍ ഒരു പുതുമുഖ സംവിധായകനാണ്, ഒരു നടനുമാണ്. എന്നെ സംബന്ധിച്ച് എല്ലാം എളുപ്പമാണ്. ലൂസിഫര്‍ നല്ല സിനിമ ആയാല്‍ കൊള്ളാം, മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല. മോഹന്‍ലാല്‍ എന്ന പ്രതിഭയ്‌ക്കൊപ്പം ജോലിചെയ്തപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. 
 
അതെല്ലാം ഭാവിയില്‍ എനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’. മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. കൂടാതെ 9-ലെ തന്റെ കഥാപാത്രം സങ്കീര്‍ണമാണെന്നും എന്റെ കഴിവിന്റെ പരാമാവധി ചെയ്തിട്ടുണ്ടെന്നും ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും പൃഥ്വി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article