മോഹന്‍ലാലും മഞ്ജുവാര്യരും വീണ്ടും ഒന്നിക്കുന്നു, 'എലോണ്‍'ല്‍ പൃഥ്വിരാജും ?

കെ ആര്‍ അനൂപ്

വ്യാഴം, 30 ജൂണ്‍ 2022 (17:31 IST)
ഷാജി കൈലാസംവിധാനം ചെയ്യ്ത കടുവ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ നിര്‍മ്മാതാക്കള്‍ തന്നെ തള്ളിയതിനെ തുടര്‍ന്ന് പുതിയ റിപ്പോര്‍ട്ടുകളാണ് പ്രത്യക്ഷപ്പെടുന്നത്.
 
 ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണ്‍'ല്‍ പൃഥ്വിരാജും മഞ്ജു വാര്യരും ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികളും.
 
എലോണ്‍ ഒടിടിയിലൂടെ ആകും റിലീസ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍