അച്ഛന്റെ നെഞ്ചിലെ ചൂട് പറ്റി അലംകൃത, മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

ശനി, 20 മാര്‍ച്ച് 2021 (11:06 IST)
പൃഥ്വിരാജിനെ പോലെ തന്നെ മകള്‍ അലംകൃതയ്ക്കും ആരാധകര്‍ ഏറെയാണ്. സാധാരണ സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ മേനോനും പൃഥ്വിരാജും അല്ലിയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തു വിടാറില്ല. മകളുടെ സ്വകാര്യതയാണ് മാതാപിതാക്കളുടെ ഈ തീരുമാനത്തിന് പിന്നില്‍. ഇപ്പോളിതാ സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ അല്ലിയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്ന് ആരാധകരുമായി പൃഥ്വി പങ്കുവയ്ക്കുകയും ചെയ്തു. 
 
അച്ഛന്റെ നെഞ്ചിലെ ചൂട് പറ്റി അലംകൃത കിടക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു. മാത്രമല്ല അല്ലിയുടെ മുഖം കാണുന്ന തരത്തിലുള്ള ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചത്.ഒരു സെറാല്‍ ബോക്‌സില്‍ നിന്നും ഒളിഞ്ഞിരിക്കുന്ന വാക്കുകള്‍ കണ്ടുപിടിക്കുകയാണ് പൃഥ്വിയും മകളും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍