Kaduva Movie Second Part: പൃഥ്വിരാജിന്റെ അപ്പനാകാന്‍ മമ്മൂട്ടി ! കടുവ രണ്ടാം ഭാഗം ഉറപ്പ്; വരാനിരിക്കുന്നത് വമ്പന്‍ പ്രൊജക്ട്

Webdunia
തിങ്കള്‍, 11 ജൂലൈ 2022 (13:09 IST)
Kaduva Movie Second Part: പൃഥ്വിരാജ് നായകനായി അഭിനയിച്ച കടുവ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജിനു വി.എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ജൂലൈ ഏഴിനാണ് തിയറ്ററുകളിലെത്തിയത്. 
 
കടുവയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അടക്കം ഉറപ്പ് പറയുന്നു. രണ്ടാം ഭാഗത്തിനുള്ള എല്ലാ സാധ്യതകളും കടുവ തുറന്നിടുന്നുണ്ട്. കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ കുരിയാച്ചന്റെ പിതാവിന്റെ കഥാപാത്രത്തെ അടക്കം കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 
 
രണ്ടാം ഭാഗത്തിനായുള്ള ചര്‍ച്ചകള്‍ ജിനു വി.എബ്രഹാമും ഷാജി കൈലാസും ആരംഭിച്ചു കഴിഞ്ഞു. പൃഥ്വിരാജിന്റെ പിതാവിന്റെ വേഷത്തില്‍ മമ്മൂട്ടിയെ കൊണ്ടുവരാനാണ് ആലോചന. ചിത്രത്തെ കുറിച്ച് മമ്മൂട്ടിയുമായി ഷാജി കൈലാസ് സംസാരിച്ചതായും വിവരമുണ്ട്. എന്നാല്‍ മമ്മൂട്ടി ഇതുവരെ വാക്ക് കൊടുത്തിട്ടില്ല. 
 
കടുവയില്‍ പൃഥ്വിരാജിന്റെ പിതാവിന്റെ ചിത്രമാണ് ആരാധകരുടെ മനസ്സില്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സംശയം ഉണ്ടാക്കിയത്. കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവ് കോരത് മാപ്പിളയുടെ ചിത്രത്തിനു മമ്മൂട്ടിയുമായി സാദൃശ്യമുണ്ട്. രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയെ പൃഥ്വിരാജിന്റെ പിതാവായി കൊണ്ടുവരാനുള്ള സാധ്യത തുറന്നിടുകയാണ് ഇതിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article