പുതുതലമുറയിലെ മോഹൻലാലിനെ കണ്ടെത്തി!

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2016 (13:46 IST)
ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ് അടുത്ത താരരാജാക്കന്മാർ ആരെല്ലാം ആണെന്ന്. മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും സ്ഥാനം ആര് ഏറ്റെടുക്കും എന്ന കാര്യത്തിൽ പല തരത്തിലും ചർച്ചകൾ പുരോഗമിക്കുന്നത് സോഷ്യൽ മീഡിയകളിൽ ആണ്. യുവതാരങ്ങളിൽ പലരുടെയും പേരുകൾ ഉയർന്ന് വരാറുണ്ട്.
 
പുതുതലമുറയിലെ മോഹൻലാൽ പൃഥ്വിരാജ് ആണെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു പറയുന്നു. ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ മോഹൻലാലിന് അസാമാന്യ കഴിവാണെന്നും തന്നെ വരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മണിയൻപിള്ള രാജു പറയുന്നു. എത്ര നീണ്ട ഡയലോഗ് ആണെങ്കിലും വളരെ പെട്ടന്ന് അത് ഉൾക്കൊണ്ട്, മനഃപ്പാഠമാക്കി പറയാൻ മോഹൻലാലിന് മാത്രമേ സാധിക്കുകയുള്ളു. അത്തരത്തിൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ പൃഥ്വിരാജാണ് പുതുതലമുറയുടെ കൂട്ടത്തിൽ ഉള്ളെന്നും താരം പറയുന്നു.
 
അടുത്ത മോഹൻലാൽ, അല്ലെങ്കിൽ മോഹൻലാലിനെ പോലെ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ പൃഥ്വിരാജ് മുന്നിലാണെങ്കിൽ അടുത്ത മമ്മൂട്ടിയാര് എന്നാണ് ആരാധകർ ചോദിക്കുന്നത്. പല പേരുകൾ ഉയർന്ന് വരുന്നുണ്ടെങ്കിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് ദുൽഖർ സൽമാന്റെ പേരുതന്നെയാണ്. ഏതായാലും കാത്തിരുന്ന് കാണാം. 
Next Article