Prince and Family: ദിലീപിനെ വെളുപ്പിക്കാന്‍ വേണ്ടി ചെയ്ത സിനിമയാണോ? 'പ്രിന്‍സ് ആന്റ് ഫാമിലി'ക്ക് ട്രോള്‍

രേണുക വേണു

ശനി, 10 മെയ് 2025 (08:49 IST)
Dileep (Prince and Family)

Prince and Family: ദിലീപിന്റെ കരിയറിലെ 150-ാം സിനിമയായ 'പ്രിന്‍സ് ആന്റ് ഫാമിലി' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മാത്രമല്ല ദിലീപിനെ വെള്ള പൂശാന്‍ വേണ്ടി ചെയ്തതാണോ ഈ സിനിമയെന്ന് പ്രേക്ഷകര്‍ പരിഹസിക്കുന്നു. 
 
കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയ്ക്കു ജയില്‍വാസം അനുഭവിച്ച ആളാണ് ദിലീപ്. കേസിലെ പ്രതിപ്പട്ടികയില്‍ ദിലീപ് ഇപ്പോഴും ഉണ്ട്. 'പ്രിന്‍സ് ആന്റ് ഫാമിലി'യില്‍ ദിലീപിനെ നിരപരാധിയായി ചിത്രീകരിക്കാനുള്ള പരോക്ഷ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വിമര്‍ശനം. 
 
പ്രിന്‍സ് ആന്റ് ഫാമിലിയിലെ ചില ഡയലോഗുകള്‍ ദിലീപിനെ വെളുപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചേര്‍ത്തതാണെന്ന് ആദ്യദിനത്തില്‍ സിനിമ കണ്ട പല പ്രേക്ഷകരും ചൂണ്ടിക്കാട്ടി. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജോണി ആന്റണിയാണ്. ജോണി ആന്റണിയുടെ കഥാപാത്രത്തെ കൊണ്ട് ദിലീപിനെ വെള്ള പൂശാനുള്ള ശ്രമങ്ങള്‍ സിനിമയില്‍ നടത്തിയിട്ടുണ്ട്. ദിലീപ് അവതരിപ്പിച്ചിരിക്കുന്ന പ്രിന്‍സ് എന്ന കഥാപാത്രം ചെയ്യാത്ത തെറ്റിനു വേട്ടയാടപ്പെടുന്നതായ രംഗങ്ങള്‍ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ദിലീപിനെ നിരപരാധിയാക്കി ചിത്രീകരിക്കുന്ന തരത്തിലുള്ള ഡയലോഗുകളും സിനിമയില്‍ കേള്‍ക്കാം. ദിലീപിനെ വെളുപ്പിക്കാനായി നിര്‍ബന്ധബുദ്ധിയോടെ ചെയ്തിരിക്കുന്ന രംഗങ്ങളും ഡയലോഗുകളും സിനിമയുടെ രസംകെടുത്തുന്നതായും വിമര്‍ശനങ്ങളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍