ദിലീപ് ധരിച്ചിരിക്കുന്നത് ലംബോർഗിനിയുടെ വാച്ച്, വില ഒരു ലക്ഷത്തിനടുത്ത്?

നിഹാരിക കെ.എസ്

വ്യാഴം, 8 മെയ് 2025 (10:19 IST)
നടൻ ദിലീപിന് നല്ല സമയമല്ല. ഇറങ്ങുന്ന സിനിമകളൊന്നും വേണ്ടവിധത്തിൽ ഓടുന്നില്ല. രാമലീലയ്ക്ക് ശേഷം ദിലീപിന് നല്ലൊരു ഹിറ്റ് ഇല്ലെന്ന് തന്നെ പറയാം. ദിലീപിന്റേതായി റിലീസ് ആയ സിനിമകളൊന്നും ഓ.ടി.ടി പ്ലാറ്റ്‌ഫോമിൽ വരുന്നില്ല. ഈ പ്രതിസന്ധിഘട്ടത്തിലാണ് ദിലീപിന്റെ 150-ാമത് ചിത്രമായ 'പ്രിൻസ് ആൻഡ് ഫാമിലി' മെയ് 9 ന് തിയേറ്ററുകളിൽ എത്താൻ പോകുന്നത്. 
 
ചിത്രത്തിന്റെ പ്രമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട് നിരവധി മാധ്യമങ്ങൾക്കും ചാനലുകൾക്കും ദിലീപ് അടക്കമുള്ളവർ അഭിമുഖങ്ങൾ നൽകി കഴിഞ്ഞു. കാർത്തിക് സൂര്യയുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ അഥിതിയായി ദിലീപ് എത്തിയിരുന്നു. ആ സമയത്ത് ദിലീപ് ധരിച്ച വച്ചാണ് 
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.
 
ടോണിനോ ലംബോർഗിനി എന്ന ബ്രാൻഡിന്റെ സ്പൈഡർ എക്സ് ബ്ലാക്ക് യെല്ലോ വാച്ചാണ് ദിലീപ് ധരിച്ചിരിക്കുന്നത്. ലംബോർഗിനി എന്ന ഹൈപ്പർ സ്പോർട്സ് കാർ ബ്രാൻഡിന്റെ ഓഫീഷ്യൽ ഗാഡ്ജന്റ് പാട്ണറാണ് ടോണിനോ ലംബോർഗിനി. ദിലീപ് ധരിച്ചിരിക്കുന്ന ഈ വാച്ചിന്റെ ഇന്നത്തെ ഓൺലൈൻ വില 97300 രൂപയാണ്. 
 
അതേസമയം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, ദിലീപ് 'പ്രിൻസ്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു പൂർണ്ണ കുടുംബ ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ദിലീപിന്റെ അനുജന്മാരായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ഉർവശി, ജോണി ആന്റണി തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍