റെട്രോയുടെ ലാഭത്തിൽ നിന്ന് 10 കോടി അഗരം ഫൗണ്ടേഷന് നൽകി സൂര്യ

നിഹാരിക കെ.എസ്

വ്യാഴം, 8 മെയ് 2025 (10:05 IST)
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സൂര്യ ചിത്രമാണ് റെട്രോ. റിലീസിന് പിന്നാലെ തിയേറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും സിനിമ പരാജയമല്ല. ഇപ്പോഴിതാ, റെട്രോയുടെ ലാഭത്തിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന് കെെമാറി നടൻ സൂര്യ. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളുടെ പഠനസഹായത്തിനായി 10 കോടി രൂപയാണ് നടൻ സംഭാവന നൽകിയത്. 
 
സൂര്യ, സംവിധായകൻ കാർത്തിക് സുബ്ബരാജ് എന്നിവർ ചേർന്ന് ചെക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
നിരവധി ആരാധകർ നടന്റെ ഈ പ്രവർത്തിയെ പ്രശംസിക്കുന്നുണ്ട്. 'മാൻ വിത്ത് ഗോൾഡൻ ഹാർട്ട്' എന്നാണ് ഒരു ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. സൂര്യയുടെ കൂടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്നതിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
 
അതേസമയം റെട്രോ ഇതിനകം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. നിർമാതാക്കളായ 2 ഡി എന്റർടെയ്ൻമെന്റ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആറുദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. കങ്കുവയ്ക്ക് ശേഷമിറങ്ങിയ സൂര്യ ചിത്രമാണിത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍