കഴിഞ്ഞ കുറച്ച് മാസമായി നടി ജ്യോതികയ്ക്ക് നേരെ പലകോണുകളിൽ നിന്നും വ്യാപക വിമർശനം ഉയരുന്നുണ്ട്. ജ്യോതികയുടെ തന്നെ അഭിപ്രായ പ്രകടനങ്ങളാണ് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയ്‌ക്കെതിരെ നടി കസ്തൂരി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ റെട്രോയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുന്നതിനിടെയാണ് കസ്തൂരി ജ്യോതികയ്‌ക്കെതിരെയുള്ള പരോക്ഷ പരാമർശം നടത്തിയിരിക്കുന്നത്.
മുമ്പൊരിക്കൽ തഞ്ചാവൂർ ക്ഷേത്രത്തെക്കുറിച്ച് ജ്യോതിക നടത്തിയ പരാമർശം കുത്തിപ്പൊക്കുകയായിരുന്നു കസ്തൂരി. 'അമ്പലത്തേക്കാളും നല്ലത് ആശുപത്രി പണിയുന്നത് എന്ന് പറഞ്ഞവരോട്, നല്ലൊരു ബജറ്റ് സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിന് പകരം നല്ല കാര്യത്തിന് ഉപയോഗിച്ചൂടേ?' എന്നായിരുന്നു കസ്തൂരിയുടെ ട്വീറ്റ്. ഇതിന് പിന്നാലെ നിരവധി പേരാണ് കസ്തൂരിയെ വിമർശിച്ച് രംഗത്തെത്തുന്നത്
2020 ലാണ് ജ്യോതികയുടെ വിവാദ പ്രസ്താവന അരങ്ങേറുന്നത്. ഒരു അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജ്യോതിക. പല കാര്യങ്ങൾക്കായി ക്ഷേത്രങ്ങളിൽ സംഭാവന നൽകുന്നതിനൊപ്പം സ്‌കൂളുകൾക്കും ആശുപത്രികൾക്കും കൂടി ആ പണം നൽകണം എന്നായിരുന്നു ജ്യോതിക ആവശ്യപ്പെട്ടത്. ജ്യോതികയുടെ വാക്കുകൾ വലിയ വിവാദമായി മാറി. താരം മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
'തഞ്ചാവൂർ ബ്രിഹണ്ഡീശ്വർ ക്ഷേത്രം വളരെ പ്രശസ്തമാണ്. ഞാനത് തീർച്ചയായും കാണണമെന്ന് എല്ലാവരും പറഞ്ഞു. ഞാൻ നേരത്തെ തന്നെ കണ്ടതാണ്. വളരെ മനോഹരമാണ്. അടുത്ത ദിവസം ഷൂട്ട് നടന്നത് ഒരു ആശുപത്രിയിലാണ്. ആശുപത്രി ശരിയായിട്ടല്ല പ്രവർത്തിക്കുന്നത്. ഞാൻ കണ്ടത് വിവരിക്കാൻ സാധിക്കില്ല. എല്ലാവരോടും എനിക്കൊര അപേക്ഷയുണ്ട്. അമ്പലത്തിന് വേണ്ടി ഒരുപാട് പണം നിങ്ങൾ ചെലവാക്കുന്നുണ്ട്. പെയിന്റെ ചെയ്യുന്നുണ്ട്. ഒരുപാട് പണം അമ്പലത്തിന്റെ ട്രഷറിയിലേക്കും ഇടുന്നുണ്ട്. അതേപോലെ തന്നെ സ്‌കൂളുകൾക്കും ആശുപത്രികൾക്കും പണം നൽകണം. അതും വളരെ പ്രധാനപ്പെട്ടതാണ്', എന്നായിരുന്നു ജ്യോതിക പറഞ്ഞത്.
ജ്യോതികയുടെ വാക്കുകൾ വലിയ വിവാദമായി മാറി. താരം മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. താരത്തിനെതിരെ നിരവധി പേർ പ്രതിക്ഷേധവുമായി എത്തി. ഇതോടെ മറുപടിയുമായി സൂര്യയ്ക്ക് മുന്നോട്ട് വരേണ്ടി വന്നു. പത്രക്കുറിപ്പിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. ജ്യോതിക അമ്പലങ്ങളെ തള്ളിപ്പറഞ്ഞതല്ലെന്നും അമ്പലങ്ങൾ പോലെ തന്നെ സ്‌കൂളുകളും ആശുപത്രികളും പരിഗണക്കിപ്പെടണമെന്നാണ് പറഞ്ഞതെന്ന് സൂര്യ വിശദമാക്കുകയുണ്ടായി. ഈ സംഭവം വീണ്ടും ചർച്ചയിലേക്ക് കൊണ്ടു വരുന്നതായിരുന്നു കസ്തൂരിയുടെ പ്രതികരണം.