എന്നാൽ, കേരളത്തിൽ മാത്രം ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ്. കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയാണ് റെട്രോ എന്നാണ് കേരളത്തിലെ ആരാധകർ പറയുന്നത്. എല്ലാ ഭാഷകളിൽ നിന്നുമായി റെട്രോ ആദ്യ ദിവസം ഇന്ത്യയിൽ ഏകദേശം 19.25 കോടി നേടിയെന്നാണ് സാനിക് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ നിന്നും 17 കോടിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 2 കോടിയും സിനിമ നേടിയതായാണ് സൂചന.
അതേസമയം, അടുത്തിടെ പുറത്തുവന്ന ഏറ്റവും മികച്ച മാസ് എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും സൂര്യയുടെ ഗംഭീര പെര്‍ഫോമന്‍സ് കാണാമെന്നും അഭിപ്രായങ്ങളുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റെ മികച്ച സിനിമകളിലൊന്നാണ് റെട്രോയെന്നും നിരവധി പേര്‍ പറയുന്നുണ്ട്. സൂര്യയ്ക്ക് ഒരു തിയേറ്റർ വിജയം ആവശ്യമായിരുന്നു. ആ സമയത്താണ് റെട്രോ റിലീസ് ആകുന്നത്.