ലോകേഷ് കനകരാജ് ചിത്രത്തിൽ നിന്നും സൂര്യ ഔട്ട്? പകരം ഈ നടൻ!

നിഹാരിക കെ.എസ്

തിങ്കള്‍, 20 ജനുവരി 2025 (10:59 IST)
‘ഇരുമ്പ് കൈ മായാവി’ ആണ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഡ്രീം പ്രോജക്ട്. സൂര്യയെ നായകനാക്കി ഒരുക്കാനിരുന്ന സിനിമ ആയിരുന്നു ഇത്. എന്നാൽ, ചിത്രത്തിൽ നിന്നും സൂര്യ ഔട്ട് ആയതായി സൂചന. സൂര്യ നല്‍കിയ ഒരു അഭിമുഖമാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ നായകനാകും എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
 
ഇരുമ്പ് കൈ മായാവിയെ കുറിച്ചുള്ള ചോദ്യത്തോട്, ആ പ്രോജക്ട് തന്നിലേക്ക് വരുമോ അതോ അതിലും വലിയ നടന്റെ അടുത്തേക്ക് പോകുമോ എന്ന് തനിക്കറിയില്ല എന്നായിരുന്നു സൂര്യ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആമിര്‍ ഖാനോട് ഇരുമ്പ് കൈ മായാവിയുടെ കഥ പറഞ്ഞതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ലോകേഷിന്റെയോ ആമിര്‍ ഖാന്റേയോ അടുത്ത വൃത്തങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ വന്നിട്ടില്ല. 
 
നേരത്തെ സൂര്യയെ മനസില്‍ കണ്ട് എഴുതിയ ചിത്രമാണ് ഇരുമ്പ് കൈ മായാവി എന്ന് ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആമിര്‍ ഖാന്‍ ആകുമോ അതോ സൂര്യ തന്നെ ചിത്രത്തില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കൂലി എന്ന രജനികാന്ത് ചിത്രമാണ് ലോകേഷ് കനകരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍