Prayaga Martin: സ്വർണമീനിനെ പോലെ പ്രയാഗ മാർട്ടിൻ, ആ പഴയ ലുക്ക് തിരിച്ചു പിടിച്ചു; പുത്തന്‍ ഫോട്ടോഷൂട്ട്

നിഹാരിക കെ.എസ്

ശനി, 18 ജനുവരി 2025 (12:19 IST)
Prayaga Martin
മലയാളികള്‍ക്ക് സുപരിചിതയാണ് പ്രയാഗ മാര്‍ട്ടിന്‍. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച പ്രയാഗ പിന്നീട് മലയാളത്തിലേക്ക് നായികയായി എത്തുകയായിരുന്നു. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ പ്രയാഗയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നടി വീണ്ടും സിനിമയിൽ സജീവമാവുകയാണ്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Miss Martin (@prayagamartin)

തന്റെ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറാറുണ്ട് പ്രയാഗ മാര്‍ട്ടിന്‍. ഇപ്പോഴിതാ പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോഷൂട്ടും വൈറലായി മാറിയിരിക്കുകയാണ്. സാരിയണിഞ്ഞാണ് താരം ഫോട്ടോഷൂട്ടിലെത്തിയിരിക്കുന്നത്.ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Miss Martin (@prayagamartin)

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആ പഴയ ലുക്ക് തിരിച്ചു പിടിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ ലുക്കാണ് നടിക്ക് ചേരുന്നതെന്നും പറയുന്നവരുണ്ട്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Deon Joseph (@deon.joseph)

നേരത്തെ തന്റെ മുടിയിലും വസ്ത്രത്തിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു പ്രയാഗ. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസവും താരം നേരിട്ടിരുന്നു.
 
വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് പ്രയാഗയ്ക്ക്. ഈയ്യടുത്ത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രയാഗയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്ന് പ്രയാഗ പ്രതികരിച്ചു. തെറ്റായ വാര്‍ത്തയാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍