'ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണ്, മത്സരമില്ല. ഞങ്ങൾക്കിടയിൽ താര്യതമ്യം വരേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല. അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഗ്രൂപ്പിൽ ആർക്കിടയിലും ഇല്ല. മാത്യു, നസ്ലിൻ എന്നിവരുടെ കാര്യമെടുത്താൽ അവരും വളരെ നല്ല സുഹൃത്തുക്കളാണ്. ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മൾ ഇവിടെ ഇരിക്കുന്നത്. നമ്മൾ കിട്ടുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്', അനശ്വര പറയുന്നു.