'തട്ടിയെടുക്കപ്പെടുകയും വലിച്ചുകീറപ്പെടുകയും ചെയ്തു,ഇനി ഇത്?വാലിബന്‍ ഒടിടി റിലീസിന് പിന്നാലെ പ്രശാന്ത് പിള്ള

കെ ആര്‍ അനൂപ്

വെള്ളി, 23 ഫെബ്രുവരി 2024 (15:19 IST)
2014 ഏറ്റവും അധികം പ്രീ റിലീസ് ഹൈപ്പോടെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു.ഇപ്പോഴിതാ സിനിമ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഒടിടി റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
"ഒരിക്കല്‍ തട്ടിയെടുക്കപ്പെടുകയും വലിച്ചുകീറപ്പെടുകയും ചെയ്തു. ഇനി ഇത് കാത്തുസൂക്ഷിക്കപ്പെടും, സംരക്ഷിക്കപ്പെടും", മലൈക്കോട്ടൈ വാലിബന്‍റെ ഒടിടി പ്ലാറ്റ്‍ഫോം സ്ക്രീന്‍ഷോട്ടിനൊപ്പം പ്രശാന്ത് പിള്ള എക്സില്‍ കുറിച്ചു. 
 
ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 23ന് അതായത് വരാനിരിക്കുന്ന വെള്ളിയാഴ്ച സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം വെള്ളിയാഴ്ച സ്ട്രീമിംഗ് തുടങ്ങുമെന്ന പരസ്യം ടെലിവിഷനിൽ വന്നു കഴിഞ്ഞു.വേൾഡ് ടെലിവിഷൻ പ്രീമിയർ അവകാശം ഏഷ്യാനെറ്റ് ആണ് സ്വന്തമാക്കിയത്.
 
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ആഗോളതലത്തിൽ പത്തു കോടി രൂപയാണ് സിനിമ നേടിയത് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് 30 കോടിയിൽ കൂടുതൽ ചിത്രം നേടിയിട്ടുണ്ട്.ചിത്രത്തിന്റെ മുതൽ മുടക്ക് 65 കോടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍