ഫെബ്രുവരി വിന്നര്‍ മമ്മൂട്ടി അല്ല നസ്‌ലെന്‍! മൂന്നാം ആഴ്ചയില്‍ 700 തിയറ്ററുകളിലേക്ക് പ്രേമലു

കെ ആര്‍ അനൂപ്

വെള്ളി, 23 ഫെബ്രുവരി 2024 (12:17 IST)
കേരള ബോക്‌സ് ഓഫീസില്‍ മലയാള സിനിമയ്ക്ക് ഇപ്പോള്‍ നല്ല കാലമാണ്.ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകള്‍ തിയറ്റുകളിലേക്ക് ആളെ കൂട്ടുന്നു. നല്ല സിനിമകളെ ഇരുകയും നീട്ടി സ്വീകരിക്കുന്നവരാണ് പണ്ട് മുതലേ മലയാളികള്‍. എന്തായാലും മൂന്ന് ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ആര് മുന്നിലെത്തും എന്ന് അറിയുവാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്.
 
മൂന്നാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോള്‍ പ്രേമലു ലോകമെമ്പാടുമായി 700 തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്. വമ്പന്മാരെ പോലും വീഴ്ത്തുന്ന പ്രകടനമാണ് ഈ കുഞ്ഞ് സിനിമ കാഴ്ചവെക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം എല്ലാതരം പ്രേക്ഷകരെയും ഒരേപോലെ ചിരിപ്പിക്കുന്നു. കുടുംബ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്. 13 ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം ഇനിയും വലിയ ഉയരങ്ങളിലേക്കാണ് പോകുന്നത്. വൈഡ് റിലീസ് ഒന്നും പ്രേമലുവിന് ലഭിച്ചിരുന്നില്ല. മികച്ച അഭിപ്രായങ്ങള്‍ പുറത്തുവന്നതോടെ ഹിന്ദി ഒട്ടാകെ ആവശ്യക്കാര്‍ ഉണ്ടാക്കുകയും കൂടുതല്‍ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.ബോളിവുഡ് നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഇതും സിനിമയ്ക്ക് ഗുണം ചെയ്തു.
 
നസ്‌ലെനും മമിമതയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗിരീഷ് എ ഡിയാണ് സംവിധാനം ചെയ്തത്.ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍