ഭ്രമയുഗം രണ്ടാം വാരത്തിലും കുതിപ്പ് തുടരുന്നു. സിനിമ കാണാന്‍ എത്തുന്നവരുടെ ആവേശത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ല. തെലുങ്ക് പതിപ്പ് കൂടി ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. കേരളത്തിന് പുറത്തും വിദേശയിടങ്ങളിലും സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 42 കോടി പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിന് പുറത്ത് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്.
കേരളത്തില്‍ നിന്ന് മാത്രം 17 കോടി കളക്ഷന്‍ നേടി. ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത് 3.05 കോടിയാണ്. കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ ഇല്ലാത്ത സിനിമയായിട്ട് പോലും ഭ്രമയുഗത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. വൈഡ് റിലീസ് ചെയ്യാത്ത സിനിമ കൂടിയാണിത്. റിലീസ് ദിവസം ഫസ്റ്റ് സെക്കന്‍ഡ് ഷോകള്‍ക്ക് വലിയ തിരക്ക് അനുഭവപ്പെട്ടു. ഇതോടെ നിരവധി അഡീഷണല്‍ ഷോകളും ചാര്‍ട് ചെയ്യപ്പെട്ടു. നിര്‍മാതാക്കള്‍ നല്‍കിയ വിവരമനുസരിച്ച് നൂറിലേറെ അധിക പ്രദര്‍ശനങ്ങളാണ് ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത്.