പ്രസവശേഷം ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ഇല്ല, രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് പേളി മാണി

കെ ആര്‍ അനൂപ്

വെള്ളി, 23 ഫെബ്രുവരി 2024 (13:04 IST)
പേളി മാണിയും ശ്രീനിഷ് അരവിന്ദും ജീവിതത്തിലെ സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ആദ്യ കുഞ്ഞ് നിലക്കുട്ടിക്ക് സഹോദരി ജനിച്ചത് അടുത്തിടെയാണ്. നില പിറന്ന ഉടന്‍ തന്നെ പേര് പേളി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാമത്തെ കുട്ടിയുടെ പേരും മുഖവും പേളി വെളിപ്പെടുത്തിയത് നൂലുകെട്ടിന് ശേഷമാണ്.മകള്‍ക്ക് നിറ്റാര എന്നാണ് പേളി പേരിട്ടത്.നിറ്റാര എന്ന് പേര് കണ്ടെത്തിയ  കഥയും പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചും കൂടി പറയുകയാണ് പേളി.
പ്രസവവേദനയുമായി ആശുപത്രിയില്‍ ചെന്നപ്പോള്‍ തന്റെ മനസ്സില്‍ വന്ന പേരാണ് ഇതൊന്നും ഭര്‍ത്താവിനോട് പേര് പറഞ്ഞപ്പോള്‍ ഇഷ്ടമായതോടെയാണ് കുഞ്ഞിന് നിറ്റാരയെന്ന് ഇടാന്‍ തീരുമാനിച്ചത് എന്ന് പേളി പറയുന്നു.
 
 
നിതാര എന്നത് പെണ്‍കുട്ടികള്‍ക്ക് ഇടാറുള്ള സംസ്‌കൃത നാമമാണ്. അതിനര്‍ത്ഥം ആഴത്തിലുള്ള വേരുകള്‍ എന്നാണ്. സംസ്‌കൃത പദമായ നിതാറില്‍ നിന്നാണ് ഇത് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.അതിനര്‍ത്ഥം ആഴത്തില്‍ ഉറച്ചത്, ഉറപ്പോടെ നില്‍ക്കുന്നത് അല്ലെങ്കില്‍ ആഴത്തില്‍ വേരുകള്‍ ഉള്ളത് എന്നാണ്. ശക്തരും സ്വതന്ത്രരും ക്രിയാത്മകവും ബുദ്ധിശക്തിയുമുള്ള പെണ്‍കുട്ടികള്‍ക്ക് നിറ്റാര എന്നപേര് നല്‍കാറുണ്ട്. ഈ പേരുകാര്‍ പ്രകൃതിയോട് ആഴമായ വിലമതിപ്പുള്ളവരുമായിരിക്കും എന്നാണ് പേളി പറഞ്ഞത്.
 
നിറ്റാര ജനിച്ച ശേഷം ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയൊന്നും തനിക്ക് ഉണ്ടായിട്ടില്ല എന്ന് പേളി പറയുന്നു.നിറ്റാര രാത്രിയില്‍ ഉണര്‍ന്ന് പാല് കുടിക്കുന്നത് ഒരുതവണ മാത്രമാണെന്നും ആദ്യത്തെ കുഞ്ഞയ നിലയും രാത്രി പ്രശ്‌നങ്ങളുണ്ടാക്കാത്ത കുട്ടി ആയതിനാല്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും പേളി പറഞ്ഞു .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍