പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മോഹൻലാലിനെ ഓർമിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ!

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (11:34 IST)
മോഹൻലാലിന്റെ സൂപ്പർനായക പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ ചിത്രത്തെ ഓർമിപ്പിക്കുന്നുവെന്ന് ഫാൻസ് പറയുന്നു. അരുണ്‍ ഗോപിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
 
പീറ്റര്‍ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ. അഭിനന്ദ് രാമാനുജൻ ക്യാമറ ചലിപ്പിക്കുമ്പോള്‍ വിവേക് ഹര്‍‌ഷൻ ചിത്രസംയോജനം നിര്‍വഹിക്കും. പ്രണവ് മോഹൻലാല്‍ ആദ്യമായി നായകനായ ആദി വൻ ഹിറ്റായിരുന്നു.
 
ടോമിച്ചൻ മുളകുപാടത്തിന്റേതാണ് നിർമാണം. കിടിലൻ ലുക്കിലാണ് പോസ്റ്ററിൽ പ്രണവ് പ്രത്യക്ഷപ്പെടുന്നത്. സ്യുട്ട് ധരിച്ച് ഫൈറ്റ് ചെയ്യാൻ തയ്യാറായിരിക്കുന്നു രീതിയിലാണ് പ്രണവിന്റെ നിൽപ്പ് തന്നെ. 
 
പീറ്റർ ഹെയ്‌ൻ ഒരുക്കുന്ന കിടിലൻ ആക്ഷൻ രംഗംങ്ങളും ചിത്രത്തിന്റെ ഹൈലൈറ് ആണ്. അടുത്ത നൂറ് കോടി ചിത്രത്തിനായുള്ള മരണമാസ് വെയ്റ്റിംഗ് ആണ് ആരാധകർ. അതേസമയം, ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ മോഹൻലാലും എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തേ പ്രണവിന്റെ ആദിയിലും മോഹൻലാൽ അതിഥി കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article