കീര്‍ത്തി സുരേഷിന്റെ ശബ്ദത്തില്‍ പ്രഭാസിന്റെ കാര്‍ !'കല്‍ക്കി 2898 എഡി' ബുജ്ജി വേറെ ലെവല്‍, ടീസര്‍ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 24 മെയ് 2024 (16:13 IST)
കല്‍ക്കി 2898 എഡി റിലീസിന് ഒരുങ്ങുമ്പോള്‍ ഏവരുടെയും ശ്രദ്ധ നേടുകയാണ് പ്രഭാസിനൊപ്പം മുഴുനീള വേഷത്തില്‍ എത്തിയ ബുജ്ജി.ബുജ്ജിയെ ആരാണെന്ന് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടന്‍ അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരിയായ ഫ്യൂച്ചറിസ്റ്റിക് സൂപ്പര്‍ കാറാണ് ബുജ്ജി.
 
ബുജ്ജി നിസ്സാരക്കാരനല്ല. യുദ്ധങ്ങള്‍ക്ക് പോലും ഉപയോഗിക്കാവുന്ന തരത്തിലുള്ള ആധുനിക സൗകര്യങ്ങള്‍ അതില്‍ ഒരുക്കിയിട്ടുണ്ട്.ബുജ്ജിയെ ടീസറില്‍ കാണിക്കുന്നത് റോബോട്ടി കാര്‍ ആയാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ശബ്ദത്തില്‍ സംസാരിക്കാനും കാറിന് ആകും.
കീര്‍ത്തി സുരേഷ് ആണ് കാറിന് ശബ്ദം നല്‍കിയിരിക്കുന്നത്.ഭൈരവയും ബുജ്ജിയും തമ്മിലുള്ള ഡയലോഗുകള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നു. ഇരുപതിനായിരത്തോളം വരുന്ന ഫാന്‍സിനെ അണിനിരത്തിയാണ് ഹൈദരാബാദില്‍ ബുജ്ജിയുടെ ലോഞ്ച് അരങ്ങേറിയത്.പ്രഭാസ് ആണ് ആരാധകരുടെ മുന്നില്‍ ബുജിയെ ബുജ്ജിയെ അവതരിപ്പിക്കുന്ന ടീസര്‍ വീഡിയോ പ്രകാശിപ്പിച്ചത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍