പുത്തന്‍ ഫ്‌ലാറ്റ് മാത്രമല്ല ഒരു സര്‍പ്രൈസ് കൂടി ബാക്കി, ലോട്ടറി അടിച്ചത് നിതാരയ്‌ക്കോ ? ആരാധകരോട് കണ്ടുപിടിക്കാന്‍ പേളി

കെ ആര്‍ അനൂപ്

വെള്ളി, 24 മെയ് 2024 (12:45 IST)
Pearle Maaney
പേളിയുടെയും ശ്രീനിഷിന്റെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇളയമകള്‍ നിതാരയ്ക്ക് നാലുമാസം പ്രായമായി. പ്രസവ ശേഷമുള്ള വിശ്രമ കാലം അവസാനിപ്പിച്ച് പേളി ജോലി തിരക്കുകളിലേക്ക് കടക്കുകയാണ്. യാത്രയും ഒപ്പം വ്‌ലോഗിംഗും പതിവുപോലെ നടക്കുന്നുണ്ട്. നിതാരയെ ഗര്‍ഭം ധരിച്ച സമയത്തായിരുന്നു പേളി കൊച്ചിയിലെ ദ്വീപില്‍ പുത്തനൊരു ഫ്‌ലാറ്റ് സ്വന്തമാക്കിയത്. ഫ്‌ലാറ്റിന്റെ താക്കോല്‍ സ്വീകരണ ചടങ്ങ് സമയമാകുമ്പോഴേക്കും താരത്തിന് കുഞ്ഞ് ജനിച്ചിരുന്നു.
 
മൂത്തമകള്‍ നിലയുടെയും അച്ഛന്‍ മാണി പോളിനെയും കുട്ടിയാണ് പുതിയ ഫ്‌ലാറ്റിന്റെ താക്കോല്‍ സ്വീകരിക്കാനായി പേളി എത്തിയത്. എന്തായാലും ഇളയ മകള്‍ നിതാര ബേബിക്ക് ഒരു സന്തോഷം കൂടി വരാനിരിക്കുന്നു.
പുതിയ വീടും പരിസരവും എല്ലാം ചുറ്റി നടന്ന് കാണുകയാണ് കുടുംബം.നിതാരയെ കയ്യില്‍ എടുത്ത് നിലയെ ഒരു കയ്യില്‍ പിടിച്ച് നടത്തിയും പുതിയ സ്ഥലത്തേക്ക് വരുന്ന പേളിയും ശ്രീനിഷുമാണ് പുതിയ വീഡിയോയില്‍ കാണാന്‍ ആകുന്നത്. ഇവിടെ ഇവരെ കാത്ത് ഒരു സര്‍പ്രൈസ് കൂടി ഉണ്ട്.
നിതാര പിറക്കുന്നതിന് മുമ്പ് തന്നെ പേളിയും ശ്രീനിഷ് അരവിന്ദും നടത്തിയ യാത്രകള്‍ ആരാധകര്‍ കണ്ടതാണ്.ടര്‍ക്കിയിലേക്കായിരുന്നു അവരുടെ ബേബിമൂണ്‍ ട്രിപ്പ്. ഇപ്പോഴെന്താ നിതാരയെയും കൂട്ടി വിമാനയാത്ര നടത്താന്‍ ഇരിക്കുകയാണ് കുടുംബം. ഡൊമസ്റ്റിക്, വിദേശ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുന്ന ടൂര്‍ കമ്പനിയിലേക്കാണ് പേളിയും ശ്രീനിഷും മക്കളും എത്തിയിരിക്കുന്നത്. പുതിയ പ്ലാന്‍ എന്താണെന്ന് കാര്യം തുറന്നു പറഞ്ഞിട്ടില്ല, ആരാധകരോട് ചെയ്യാന്‍ വേണ്ടിയാണ് പേടളി പറഞ്ഞത്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍