Turbo First Day Collection Report: വാലിബനും ആടുജീവിതവും വീണു ! ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയിലേറെ വാരിക്കൂട്ടി ടര്‍ബോ

രേണുക വേണു

വെള്ളി, 24 മെയ് 2024 (10:38 IST)
Turbo First Day Collection Report: ബോക്‌സ്ഓഫീസില്‍ ഇടിവെട്ടായി മമ്മൂട്ടി ചിത്രം ടര്‍ബോ. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രമായി കളക്ട് ചെയ്തത് ആറ് കോടിയില്‍ അധികം. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമായിരിക്കുകയാണ് ടര്‍ബോ. 
 
മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ റെക്കോര്‍ഡാണ് ടര്‍ബോ മറികടന്നത്. വാലിബന്‍ 5.85 കോടിയാണ് കേരളത്തില്‍ നിന്ന് ആദ്യദിനം കളക്ട് ചെയ്തത്. പൃഥ്വിരാജ് ചിത്രം ആടുജീവിതം 5.83 കോടി കളക്ട് ചെയ്തിരുന്നു. ഈ രണ്ട് സിനിമകളേയും മമ്മൂട്ടിയുടെ ടര്‍ബോ മറികടന്നു. ടര്‍ബോയുടെ ആദ്യദിനത്തിലെ ഫൈനല്‍ കളക്ഷന്‍ വരും മണിക്കൂറുകളില്‍ ഔദ്യോഗികമായി പുറത്തുവിടും. 6.25 കോടിയെങ്കിലും ആദ്യദിനം ടര്‍ബോ കേരളത്തില്‍ നിന്ന് കളക്ട് ചെയ്തിട്ടുണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. 
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. വേള്‍ഡ് വൈഡായി 70 ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്തു. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍