ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള സിനിമയാണിത്. ചിത്രത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ക്രിസ്തുമസ് റിലീസ് ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, അണിയറ പ്രവർത്തകരോ കളിദാസനോ അറിയാതെ പൂമരം ഇന്നലെ റിലീസ് ചെയ്തു.
പൂമരത്തിന്റെ റിവ്യു സോഷ്യൽ മീഡിയകളിൽ ഹിറ്റായിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ട്രോളർമാർ ഒപ്പിച്ച പണിയാണിത്. ഇനിയെങ്കിലും പൂമരം ഒന്ന് റിലീസ് ചെയ്യാമോ എന്നതാണ് ഇവരുടെ ആവശ്യം. 'ക്ലാസ്സ്മേറ്റ്സിനും ബോഡി ഗാർഡിനും ശേഷം ഇത്രക്ക് അടിപൊളി ക്യാംപസ് മൂവി എനിക്ക് കാണാനേ പറ്റിയിട്ടില്ല' ഇങ്ങനെ രസകരമായ ഒരുപാട് കുറിപ്പുകൾ കാളിദാസന്റെ ഫേസ്ബുക്ക് പേജിൽ വന്നു കഴിഞ്ഞു. ചിലതിനെല്ലാം താരം മറുപടി നൽകുന്നുമുണ്ട്. 'പൂമരം റിവ്യു കലക്കി' എന്നാണ് താരം പറയുന്നത്.
പ്രതീക്ഷകളോട് നീതി പുലർത്തിയ പൂമരം എന്ന് ഒറ്റ വാക്കിൽ പറയാം. ക്ലാസ്സ്‌മേറ്റ്സിനു ശേഷം മികച്ച ഒരു ക്യാമ്പസ് മൂവി. കലാലയ ജീവിതത്തെ ഇത്രമേൽ ഒപ്പിയെടുത്ത ഒരു സിനിമ ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് നിസംശയം പറയാം. റിയലിസ്റ്റിക് സിനിമ അനുഭവം നൽകികൊണ്ട് എബ്രിഡ് ചേട്ടന്റെ മികച്ച സംവിധാനവും, കാളിയുടെ മികവുറ്റ അഭിനയ മുഹർത്തങ്ങളുമാണ് എടുത്തു പറയേണ്ടത്. ഒരു ക്യാമ്പസ് ട്രാവൽ മൂവിയാണ് ഇത്.
നഷ്ടപ്പെട്ടുപോയ കാമുകിയുടെ ഓർമകളാൽ ജീവിക്കുന്ന നായകൻ. അങ്ങനെയിരിക്കെ കോളേജിലെ ജൂനിയർ സ്റ്റുഡന്റസ് വരുന്നു. അതിൽ മലയാളം ഡിപ്പാർട്മെന്റിലെ അഞ്ജലിയെ നായകൻ ഇഷ്ടപെടുന്നു. എന്നാൽ തന്റെ ഇഷ്ടം തുറന്നു പറയാൻ സാധിക്കാതെ നിൽകുമ്പോൾ കോളേജിൽ ആർട്സ് ഡേ വരുന്നു, അന്ന് ഗായകനായ നായകൻ "ഞാനും ഞാനുമെന്റാളും" എന്ന ഗാനം പാടുകയും, അത് കേട്ട് ഇഷ്ടപെട്ട നായിക കാളിയോട് തനിക്കും ഒരു കപ്പൽ വേണം എന്ന് ആവശ്യപെടുന്നു. പിന്നീട് അങ്ങോട്ട് പൂമരം കൊണ്ട് ഉള്ള കപ്പൽ തേടിയുള്ള നായകന്റെ യാത്രയാണ്. യാത്രക്ക് പോകുന്നതിനു മുൻപ് തന്റെ വസ്ത്രധാരണത്തിൽ തന്നെ നായകൻ മാറ്റം വരുത്തുന്നു. മുണ്ട് എടുത്തിരുന്ന നായകൻ ജീൻസും ജാക്കറ്റും തൊപ്പിയും ട്രാവൽ ബാഗുമായി നിൽകുമ്പോൾ ഇന്റർവെൽ ബ്ലോക്ക്.
കപ്പൽ അന്വേഷിച്ചുള്ള ലോകം മുഴുവനുമുള്ള യാത്രയോട് കൂടിയാണ് 2ആം പകുതി ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് തുടങ്ങി ബ്രസീലിൽ എത്തുമ്പോൾ നായകൻ ആ വാർത്ത കേൾക്കുന്നു, നായികക്ക് കാൻസർ ആണ്, ഇന്നോ നാളെയോ എന്ന് അറിയാതെ ജീവിതം തള്ളി നീക്കുകയാണ് ആ കുട്ടിയെന്നു. അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി നായകൻ യാത്ര തുടരുന്നു. അങ്ങനെ ആഫ്രിക്കൻ കാടുകളിൽ എത്തിയ നായകൻ അവിടെയുള്ള ഗീത്രോ തോഗറോ വംശത്തിൽ നിന്നും പൂമര കപ്പൽ സ്വന്തമാക്കുകയും, അതുംകൊണ്ട് കൊച്ചി തുറമുഖത്തേക്ക് വരുകയും ചെയുന്നു. കപ്പൽ ഇറങ്ങിയതും അവൻ ആ വാർത്ത കേൾക്കുന്നു. നായികയെ ചികിൽസിക്കാൻ വന്ന ഡോക്ടറുമായി അവൾ പ്രണയത്തിൽ ആയെന്നു. ദേഷ്യവും വിഷമവും ഉള്ളിൽ ഒതുക്കി കൊണ്ട് അവരെ തന്റെ പൂമര കപ്പലിൽ ഹണിമൂണിനായി അയക്കുന്നു. ത്യാഗങ്ങൾ ഏറ്റുവാങ്ങുന്ന നായകൻ വീണ്ടും മുണ്ട് എടുത്തു നടന്നു വരുമ്പോൾ ചിത്രം അവസാനിക്കുന്നു.
നീലാകാശത്തിനു ശേഷമുള്ള മികച്ച ട്രാവൽ മൂവിയാണ് പൂമരം. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. എന്തുകൊണ്ടും കുടുംബവുമായി കാണാവുന്ന നല്ല ചിത്രം തന്നെയാണ് ഇത്.
(Rating 4/5)
2. ഫസ്റ്റ് ലവ് scene കുറച്ചു lag ആരുന്നു. ഇന്റർവെലിൽ fight scene പൊളിച്ചു. കപ്പൽ ഉണ്ടാകാൻ വേണ്ടി പൂമരം മുറിക്കുന്ന ബിജിഎം കലക്കി. കടവത്തെ thonnikaran വില്ലന്റെ ഇൻട്രോ അത്ര പോരാ. ഇക്കാടെ ഗസ്റ്റ് റോൾ പൊളിച്ചു. നായിക അഭിനയം പോരാ. ജയറാമേട്ടൻ തകർത്തു. മഞ്ഞു മലയിൽ കപ്പൽ ഇടിക്കുമ്പോൾ 40 പെരുമായിട്ടുള്ള fight scene പൊളിച്ചു. പിന്നെ മുണ്ടും മടക്കി ഉള്ള കാളീടെ ഇൻട്രോ വേറെ ലെവൽ. cimaxill തേച്ച കാമുകിയോടുള്ള പ്രതികാരം നൈസ് ആയിട്ടുണ്ട്. അടുത്ത 100കോടി ഉറപ്പ്. ചൈനയിൽ റിലീസ് ഉണ്ടോ (My rating - 4.8/5)
3. ഞാൻ കണ്ട്. ഹെവി ഫിലിം.... അവസാനം സങ്കടാകും... മോഹൻലാലിനെ ജയിലിൽ കൊണ്ട് പോകും. ആ സീൻ കണ്ട് ഞാൻ കരഞ്ഞു പോയി. അവസാനം കല്യാണിയെ കല്യാണം കഴിക്കാൻ മമ്മൂട്ടി വരും. അവർക്കുണ്ടാകുന്ന കുട്ടിയാണ് ദുൽകർ സൽമാൻ. ദുൽഖറിന്റെ കൂട്ടുകാരൻ ആയ ദാമോദരൻ ഉണ്ണി മകൻ ദിൽമൽ ഇടക്കൊച്ചി ആയി നിവിൻ പോളിയും വരുന്നുണ്ട്. പിന്നെ ജാക്കി ചാൻ ഒരു ഗെസ്റ് റോളിൽ വരുന്നുണ്ട്. അത് സസ്പെൻസാ...