'പൊന്നിയിന്‍ സെല്‍വന്‍'ല്‍ റിയാസ് ഖാനും, പ്രമോ വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (10:30 IST)
500 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന സിനിമയില്‍ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ റിയാസ് ഖാന്‍ അവതരിപ്പിക്കുന്ന സോമന്‍ സംഭവന്‍ എന്ന കഥാപാത്രത്തിന്റെ പ്രമോ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
 കിഷോര്‍ കുമാര്‍,അര്‍ജുന്‍ ചിദംബരം, വിനയ് അടക്കമുള്ള താരങ്ങളെയും പ്രമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 30ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
പൊന്നിയിന്‍ സെല്‍വന്‍ മലയാളം പതിപ്പില്‍ മമ്മൂട്ടിയുടെ ശബ്ദവും ഉണ്ട്. ആമുഖ ഭാഗം പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്. ഇക്കാര്യം ചോദിച്ചുകൊണ്ട് മെഗാസ്റ്റാറിനെ സമീപിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ അദ്ദേഹം സമ്മതം മൂടി എന്നാണ് മണിരത്‌നം പറഞ്ഞത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍