'സാറാമ്മ' പോയി,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളില്‍,ഈ പുഞ്ചിരി ഇനി ഇല്ല,നടന്‍ കിഷോര്‍ സത്യയുടെ കുറിപ്പ്
'രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയണമെന്നില്ല, 'സ്വന്തം സുജാത'യിലെ 'സാറാമ്മ' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല, 'സാറാമ്മ' പോയി. രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ. പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍.. ആകസ്തികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകള്‍, പ്രിയ ജീവിതമേ ഒന്നൊഴിവാക്കൂ. ആദരവിന്റെ അഞ്ജലികള്‍.' കിഷോര്‍ സത്യ കുറിച്ചു.