ഇത് ചരിത്രം.. മലയാള സിനിമയ്ക്ക് ഒ.ടി.ടിക്കാലം സമ്മാനിച്ച നിര്‍മ്മാതാവ്, സൂഫിയും സുജാതയും രണ്ടാം വാര്‍ഷികത്തില്‍ വിജയ് ബാബു

കെ ആര്‍ അനൂപ്

തിങ്കള്‍, 4 ജൂലൈ 2022 (15:10 IST)
അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയ ഏക ചിത്രമായിമാറി സൂഫിയും സുജാതയും. 
മികച്ച ഗാനം, മികച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക്, മികച്ച സൗണ്ട് മിക്‌സിങ്, മികച്ച കൊറിയോഗ്രാഫി, മികച്ച പിന്നണി ഗായിക ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ നേടി ചിത്രം.
 
സംവിധായകന്‍ ഷാനവാസ് ഈ ലോകത്ത് ഇല്ലെങ്കിലും അദ്ദേഹത്തിനായി അവാര്‍ഡുകള്‍ സമര്‍പ്പിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രം.കോവിഡ്-19 പകര്‍ച്ച വ്യാധി കാരണം, ചിത്രം ആമസോണ്‍ പ്രൈമില്‍ 2020 ജൂലൈ 3 ന് റിലീസ് ചെയ്തു. സിനിമ റിലീസായി രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ട സന്തോഷം നിര്‍മ്മാതാവ് വിജയ് ബാബു പങ്കുവെച്ചു.
 
'ചരിത്രം രചിച്ചിട്ട് രണ്ട് വര്‍ഷം തികയുന്നു. OTT-ല്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള
 സിനിമ, ആമസോണ്‍ പ്രൈം വീഡിയോയില്‍-യില്‍ പ്രദര്‍ശനത്തിനെത്തി. ഇന്ത്യയിലുടനീളവും വിദേശത്തുമായി മലയാള സിനിമയ്ക്കായി തികച്ചും പുതിയ പ്രേക്ഷകരെ ലഭിക്കുകയായിരുന്നു. അതിനുശേഷം ബിസിനസ് ഡൈനാമിക്‌സ് മാറി ...
  ദൈവം അനുഗ്രഹിക്കട്ടെ.ഷാനവാസിനെ മിസ്സ് ചെയ്യുന്നു.'-വിജയ് ബാബു കുറിച്ചു.
 
നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറില്‍ ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
പ്രണയത്തിന്‍ ഒപ്പം സംഗീതത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് എം. ജയചന്ദ്രനാണ് സംഗീതം ഒരുക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍