ഇവരില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ അതോ മകളോ?

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (11:46 IST)
ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ലോകസുന്ദരി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റയുത്തരം - ആഷ്!. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ ഐശ്വര്യയെ തേടി വിവാദങ്ങളും എത്തിയിരുന്നു. 
 
വിവാദങ്ങളെയെല്ലാം അതിന്റെ വഴിക്ക് വിട്ടായിരുന്നു ഐശ്വര്യ - അഭിഷേക് ബച്ചന്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ പഴയ ബന്ധങ്ങളുടെ പേരില്‍ ഐശ്വര്യയ്ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ബോളിവുഡ് താരം ഐശ്വര്യ റായുടെയും മകള്‍ ആരാധ്യയുടെ ചിത്രങ്ങളെ പറ്റിയാണ്.  
 
മംഗളൂരുവില്‍ ഒരു ബന്ധുവിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോളുള്ളതാണ് ഈ ചിത്രങ്ങള്‍. ചുവപ്പണിഞ്ഞ് മകള്‍ ആരാധ്യയോടോപ്പമാണ് ഐശ്വര്യ എത്തിയത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആരാധരകര്‍ക്ക് ഒരു സംശയം ബാക്കി. ഇവരില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ അതോ മകളോ എന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article