രജനിക്കും പണികിട്ടി, 'പേട്ട'യുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

വ്യാഴം, 10 ജനുവരി 2019 (17:33 IST)
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'പേട്ട'യ്‌‌ക്കും പണികൊടുത്ത് തമിഴ് റോക്കേഴ്‌സ്. ഇന്ന് റിലീസായ ചിത്രത്തിന്റെ എച്ച് ഡി പ്രിന്റാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് സൈ​റ്റി​ല്‍ ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട​ത്.
 
ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ചിത്രം സൈറ്റില്‍ നിന്നും നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
 
ര​ജ​നി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ്. ചിത്രത്തില്‍ കാളിയെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കാര്‍ത്തിക് തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍