വരുന്നു... മരണമാസ് ഐറ്റം; സംവിധാനം പീറ്റർ ഹെയ്ൻ, നായകൻ മോഹൻലാൽ

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (13:44 IST)
പുലിമുരുകനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഒപ്പം ആക്ഷൻ കൊറിയോഗ്രഫി ചെയ്ത പീറ്റർ ഹെയ്നും ഇതു തന്നെയായിരുന്നു പറഞ്ഞിരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റണ്ട്മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌ൻ സിനിമ സംവിധാനം ചെയ്യുന്നു.
 
മോഹൻലാലിന്റെ പുതിയ ചിത്രം ഒടിയനിലും സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത് പീറ്ററാണ്. സംവിധായകന്‍ ആകണമെന്നും മോഹന്‍ലാലിനെ നായകനാക്കി ഒരു ഡ്രീം പ്രൊജക്റ്റ് മനസില്‍ ഉണ്ടെന്നും കഴിഞ്ഞ വര്‍ഷം പീറ്റര്‍ ഹെയ്ന്‍ ഒരു പ്രമുഖ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 
 
ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക് പേജില്‍ ഒരു ആരാധകനു നല്‍കിയ മറുപടിയിലും പീറ്റര്‍ ഹെയ്ന്‍ അത് സൂചിപ്പിക്കുന്നു. ലാലേട്ടനെ വെച്ച് സിനിമയൊരുക്കുമോ എന്ന ചോദ്യത്തിന് അതൊരു സര്‍പ്രൈസ് ആയി ഇരിക്കട്ടെ എന്ന മറുപടിയാണ് പീറ്റര്‍ ഹെയ്ന്‍ നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article